കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (17:02 IST)
ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ ജന്മദിനമാണ് ഇന്ന്. ഈ വേളയില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും മറ്റ് അണിയറ പ്രവര്‍ത്തകരും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
കാക്കക്കുയില്‍,കളിമണ്ണ് തുടങ്ങിയ ചിത്രങ്ങള്‍ സുനില്‍ ഷെട്ടി ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ മലയാളത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. മരക്കാറില്‍ ആക്ഷന്‍ രംഗങ്ങളിലും അദ്ദേഹം തിളങ്ങും എന്നാണ് കേള്‍ക്കുന്നത്.
മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, മഞ്ജുവാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, അശോക് സെല്‍വന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. എന്നാല്‍ റിലീസ് നീളുകയാണ്.