തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകും, മരക്കാര്‍ ഇനിയും റിലീസ് മാറ്റുമോ ?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (11:52 IST)

തിയറ്ററുകള്‍ തുറക്കാന്‍ ഇനിയും വൈകും . അടുത്ത നാല് മാസത്തേക്ക് തിയേറ്ററുകള്‍ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സാംസ്‌കാരിക സജി ചെറിയാന്‍ പറഞ്ഞു.തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കൊവിഡ് കേസുകള്‍ കൂടുന്നതും കൊവിഡ് മരണം കൂടിവരുന്ന സാഹചര്യം അതീവ ജാഗ്രതയോടുകൂടി എടുക്കണമെന്ന് മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്സ് അവറിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ഒരുപക്ഷേ ഇന്ന് തിയേറ്ററുകള്‍ തുറന്നിരുന്നുവെങ്കില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. പുതിയ റിലീസ് തീയതി പ്രഖ്യാപിക്കേണ്ട സാഹചര്യം വീണ്ടും വന്നിരിക്കുകയാണ്.ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്ന് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം നടന്‍ സുനില്‍ ഷെട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ റിലീസ് സംബന്ധിച്ച ഒരു വിവരവും നിര്‍മ്മാതാക്കള്‍ നല്‍കിയില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :