അനുബന്ധ വാര്‍ത്തകള്‍
- ഒരു വര്‍ഷത്തിനു ശേഷം കുഞ്ചാക്കോ ബോബന് ചിത്രം തിയേറ്ററില്‍, ആദ്യം തന്നെ സിനിമ കണ്ട് 'മോഹന്‍കുമാര്‍ ഫാന്‍സ്' ടീം
- കാര്‍ത്തിക് സുബ്ബരാജിന് പിറന്നാള്‍ ആശംസകളുമായി ജോജു ജോര്‍ജ്
- പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെയെത്തിച്ച് 'ദി പ്രീസ്റ്റ്', മമ്മൂട്ടി ചിത്രം രണ്ടാം വാരത്തിലേക്ക്
- ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തി സൂര്യ, 'സൂര്യ 40' ഒരുങ്ങുന്നു
- 'അര്‍ച്ചന 31 നോട്ടൗട്ട് ഒരുങ്ങുന്നു', പുതിയ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി
'ബാലനാടാ',അച്ഛനായ സന്തോഷം പങ്കുവെച്ച് മണികണ്ഠന്‍ ആചാരി
നടന്‍ മണികണ്ഠന്‍ ആചാരി അച്ഛനായി. തനിക്ക് ആണ്‍കുട്ടി ജനിച്ച സന്തോഷം നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചു. 'ബാലനാടാ' എന്ന അടിക്കുറിപ്പോടെ അമ്മയ്ക്കും അടുത്ത ബന്ധുക്കള്‍ക്കുമൊപ്പം കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം മണികണ്ഠന്‍ പങ്കുവെച്ചത്.
'നമസ്‌കാരം ഞങ്ങള്‍ക് ഒരു കുഞ്ഞ് പിറന്നിരിക്കുന്നു.ഞാന്‍ അഛനായ വിവരം സന്തോഷത്തോടെ, വിനയപൂര്‍വ്വം അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി പറയുന്നില്ല നന്ദിയോടെ ജീവിക്കാം'- മണികണ്ഠന്‍ കുറിച്ചു.
ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് നടന്റെ ഭാര്യ. കഴിഞ്ഞ ജനവരിയില്‍ തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി എത്തുന്ന വിവരം നടന്‍ അറിയിച്ചിരുന്നു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തുവന്നിരിക്കുന്നത് .