1. വിനോദം
  2. സിനിമ
  3. അണിയറ
  4. Aishwarya Lekshmi completes dubbing for 'Archana 31 Not Out'

'അര്‍ച്ചന 31 നോട്ടൗട്ട് ഒരുങ്ങുന്നു', പുതിയ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മിയുടെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. സിനിമയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് നടി. തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയായെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
 
''എന്റെ ഹൃദയം നന്ദിയാല്‍ നിറഞ്ഞിരിക്കുന്നു. മനോഹരമായ മറ്റൊരു യാത്ര കൂടി അവസാനിക്കുന്നു. ഓരോ ക്രൂവിനും നന്ദി'- ഐശ്വര്യ പറഞ്ഞു.
 
സിനിമ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ്. 31 വിവാഹാലോചനകളിലൂടെ കടന്നുപോയ ഒരാളാണ് അര്‍ച്ചന. തുടര്‍ന്ന്  അര്‍ച്ചനയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികയായി ആണ് എത്തുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. 
ജോയല്‍ ജോജി ചായാഗ്രഹണവും മുഷിന്‍ പി.എം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.രജത് പ്രകാശ്, മാതന്‍ എന്നിവര്‍ ചെയ്യാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
അടുത്ത ലേഖനം
സൗബിന്‍ ഷാഹിറിന്റെ പോസ്റ്റിന് മലയാളത്തില്‍ ചോദ്യവുമായി നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, 'ഇരുള്‍' റിലീസിനൊരുങ്ങുന്നു !