കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (17:17 IST)
വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് തിരിച്ചെത്തി സൂര്യ. സംവിധായകന്‍ പാണ്ടിരാജിനൊപ്പം നടന്‍ ചേര്‍ന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സൂര്യയ്ക്ക് സെറ്റുകളില്‍ ചേരാനായില്ല. ഇപ്പോഴിതാ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ തിരിച്ചെത്തിയ സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു തോക്ക് പിടിച്ച് നില്‍ക്കുന്ന താരത്തിന്റെ രൂപമാണ് കാണാനാവുന്നത്.
താല്‍ക്കാലികമായി '
സൂര്യ 40' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. ഈ മാസ് എന്റര്‍ടെയ്നറില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്.സത്യരാജ്, ശരണ്യ പൊന്‍വണ്ണന്‍, ജയപ്രകാശ്, ഇളവരശന്‍, ദേവദര്‍ശനി, ശരണ്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് നായിക.രത്നവേലു ചായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഡി ഇമ്മന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.