സിദ്ദിഖ്-ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു ? പുതിയ പ്രതീക്ഷയില്‍ ആരാധകര്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 20 മാര്‍ച്ച് 2021 (11:02 IST)

എക്കാലവും മലയാളികള്‍ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍ ടീമിന്റെത്. ഈ വിജയ കോമ്പിനേഷന്‍ വീണ്ടും വരുന്നു. അതിനുള്ള ഒരു സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍. 'യുവ സംവിധായകര്‍' എന്ന് കുറച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ ലാല്‍ പങ്കുവെച്ച് ചിത്രം ശ്രദ്ധ നേടുകയാണ്. വീണ്ടും ഇരുവരും ഒന്നിക്കുന്ന ചിത്രം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന് താഴെ അത്തരത്തിലുള്ള കമന്റുകളാണ് വരുന്നത്.

ഗോഡ്ഫാദര്‍, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിംഗ്, കാബൂളിവാല, വിയറ്റ്‌നാം കോളനി തുടങ്ങിയ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്. 2020 ജനുവരിയില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദര്‍ ആണ് സിദ്ദിഖ് ഒടുവിലായി സംവിധാനം ചെയ്തത്. സുനാമി എന്ന ചിത്രമാണ് ലാല്‍ ഒടുവിലായി സംവിധാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :