1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Pranav Mohanlal Video

'വാടാ മോനേ അപ്പൂ...' പ്രണവ് മോഹന്‍ലാലിനെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ച് മമ്മൂട്ടി; നാണംകുണുങ്ങിയായി മമ്മൂട്ടി അങ്കിളിന്റെ അടുത്തേക്ക് വരുന്ന പ്രണവ് (വൈറല്‍ വീഡിയോ)

Mammootty
മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് മലയാളികളോട് പ്രത്യേകം വിവരിക്കേണ്ട ആവശ്യമില്ല. സിനിമയില്‍ എത്തിയത് മുതല്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടി തനിക്ക് സഹോദരനും സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 'ഇച്ചാക്ക' എന്നാണ് മോഹന്‍ലാല്‍ മമ്മൂട്ടിയെ വിളിക്കുന്നത്. മമ്മൂട്ടിയാകട്ടെ മോഹന്‍ലാലിനെ 'ലാല്‍' 'ലാലു' എന്നെല്ലാം വിളിക്കുന്നു. 
 
മോഹന്‍ലാലിന്റെ മകന്‍ പ്രണവും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയില്‍ സജീവമാണ്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെ പ്രണവും ദുല്‍ഖറും അടുത്ത സുഹൃത്തുക്കള്‍ തന്നെ. പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റത്തിനു അടക്കം മമ്മൂട്ടി ആശംസ നേര്‍ന്നത് സിനിമാലോകം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. 
 
പ്രണവ് നായകനായ 'ഹൃദയം' തിയറ്ററുകളില്‍ വന്‍ വിജയമായി പ്രദര്‍ശനം തുടരുമ്പോള്‍ മമ്മൂട്ടിയും പ്രണവും ഒന്നിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. മമ്മൂട്ടി കേക്ക് മുറിച്ച് പ്രണവിന് നല്‍കുന്നതാണ് വീഡിയോ. 'വാടാ മോനേ അപ്പൂ..' എന്ന് പറഞ്ഞാണ് മമ്മൂട്ടി പ്രണവിനെ തന്റെ അടുത്തേക്ക് കേക്ക് നല്‍കാനായി വിളിക്കുന്നത്. പ്രണവിന് മമ്മൂട്ടി കേക്ക് വായില്‍വെച്ച് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. മമ്മൂട്ടിയുടെ വിളി കേട്ട് നാണംകുണുങ്ങിയായി നിഷ്‌കളങ്കമായ ചിരിയോടെയാണ് പ്രണവ് കേക്ക് വാങ്ങാന്‍ അടുത്തേക്ക് എത്തുന്നത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
കറുപ്പ് സാരിയില്‍ ഗ്ലാമറസായി മാളവിക; പുതിയ ചിത്രങ്ങള്‍ കാണാം