ഒരു കീറിയ ജീന്‍സ്,അഞ്ച് ടീഷര്‍ട്ട്, നാലഞ്ച് കൊല്ലമായി പ്രണവ് മോഹന്‍ലാല്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെന്ന് 'ഹൃദയം' നിര്‍മ്മാതാവ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജനുവരി 2022 (11:16 IST)

പ്രണവ് പലപ്പോഴും വ്യത്യസ്തനാകുന്നത് ലളിത ജീവിത ശൈലി കൊണ്ടാണ്. മോഹന്‍ലാലിന്റെ മകന്റെ സിംപ്ലിസിറ്റി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഹൃദയം ഷൂട്ടിംഗ് സമയത്ത് ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.

പ്രണവിന്റെ ലൈഫ് സ്റ്റൈല്‍ അവനായിട്ട് തീരുമാനിച്ചതാണെന്ന് വിശാഖ് പറയുന്നു.തന്റെ അറിവില്‍ അവന്‍ രണ്ട് ജീന്‍സും, അഞ്ച് ടീഷര്‍ട്ടുമാണ് നാലഞ്ച് കൊല്ലമായി ഉപയോഗിക്കുന്നതെന്നും ഒരു മഹാത്മാ ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട്, ഒരു മങ്കി ടീഷര്‍ട്ട്, ഒരു കീറിയ ജീന്‍സ്, ഒരു സ്ലിപ്പര്‍ എന്നിവയാണ് അവനുള്ളതെന്ന് വിശാഖ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :