1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty fight video

Mammootty: ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി, തെറിച്ചുവീണ മമ്മൂട്ടി ടേബിളിന്റെ അടിയില്‍ തലയിടിച്ചു വീണു; വൈശാഖ് പറഞ്ഞ അപകടം ഇതാണ് ! (വീഡിയോ)

ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി മമ്മൂട്ടി തെറിച്ചുവീഴുകയായിരുന്നു

Mammootty Fight Scene - Turbo
Mammootty Fight Scene - Turbo

Mammootty: മമ്മൂട്ടി ചിത്രം ടര്‍ബോ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 70 കോടി കടന്നു. ആക്ഷനു വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ നിരവധി ഫൈറ്റ് രംഗങ്ങള്‍ ഉണ്ട്. ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി തന്നെയാണ് ഫൈറ്റ് രംഗങ്ങള്‍ ചെയ്തിരിക്കുന്നത്. ഒരു ഫൈറ്റ് രംഗത്തിനിടെ മമ്മൂട്ടി തെറിച്ചുവീണെന്ന് സംവിധായകന്‍ വൈശാഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 
ഫൈറ്റിനിടെ റോപ്പ് കഴുത്തില്‍ തട്ടി മമ്മൂട്ടി തെറിച്ചുവീഴുകയായിരുന്നു. തൊട്ടടുത്ത് കിടന്നിരുന്ന ഒരു ടേബിളിന്റെ അടിയില്‍ തലയിടിച്ച് വീഴുകയായിരുന്നു മമ്മൂട്ടി. ഉടനെ സഹതാരങ്ങളും അണിയറ പ്രവര്‍ത്തകരും ഓടിയെത്തി മമ്മൂട്ടിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയായിരുന്നു. 


ഈ പ്രായത്തിലും സിനിമയ്ക്കു വേണ്ടി ഇത്ര റിസ്‌ക് എടുക്കണോ എന്നാണ് മമ്മൂട്ടിയോട് ആരാധകര്‍ ചോദിക്കുന്നു. 73 വയസ്സായ ആളാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നതെന്ന് വീഡിയോ കണ്ടാല്‍ ആരെങ്കിലും പറയുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണപരിപാടികളില്‍ പങ്കെടുത്തു'; അഭിമാന നിമിഷത്തെക്കുറിച്ച് 'മേപ്പാടിയാന്‍'സംവിധായകന്‍ വിഷ്ണു മോഹന്‍