ടര്‍ബോ 70 കോടിയിലേക്ക്; രണ്ടാം വീക്കെന്‍ഡിലും പിടിച്ചു നിന്നു

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്

Turbo Review - Mammootty
Turbo Review - Mammootty
രേണുക വേണു| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (09:33 IST)

നെഗറ്റീവ് റിവ്യൂസിനിടയിലും ബോക്‌സ്ഓഫീസില്‍ പിടിച്ചുനിന്ന് മമ്മൂട്ടി ചിത്രം ടര്‍ബോ. റിലീസ് ചെയ്തു 11 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ടര്‍ബോയുടെ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ 70 കോടിയിലേക്ക് അടുത്തു. അനൗദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം രണ്ടാം വീക്കെന്‍ഡ് കഴിഞ്ഞതോടെ ടര്‍ബോയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 67 കോടി കഴിഞ്ഞിട്ടുണ്ട്. ഈ വാരം പുതിയ മലയാള സിനിമകളൊന്നും റിലീസ് ചെയ്യാനില്ലാത്തതിനാല്‍ ടര്‍ബോയ്ക്ക് ബോക്‌സ്ഓഫീസില്‍ ഗുണം ചെയ്യും.

റിലീസിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്നലെ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം രണ്ട് കോടി കളക്ട് ചെയ്യാന്‍ ടര്‍ബോയ്ക്കു സാധിച്ചു. മൂന്നാം ഞായറാഴ്ചയിലേക്ക് എത്തിയ ഗുരുവായൂരമ്പല നടയില്‍ 1.65 കോടി നേടി. ടര്‍ബോയുടെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ 30 കോടിയിലേക്ക് എത്തി.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. ഏകദേശം 40 കോടിയോളമാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് ഇതിനോടകം 90 കോടിക്ക് അടുത്ത് എത്തിയതിനാല്‍ ടര്‍ബോ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. അതേസമയം നൂറ് കോടി കളക്ട് ചെയ്യാന്‍ ടര്‍ബോയ്ക്കു സാധിക്കില്ല.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :