അനുബന്ധ വാര്‍ത്തകള്‍
- 76 കോടി കടന്നു, മൂന്നാം വാരത്തിലും വീഴാതെ 'ഗുരുവായൂർ അമ്പലനടയിൽ', 14 ദിവസത്തെ കളക്ഷൻ റിപ്പോർട്ട്
- ടര്‍ബോ ജോസിന്റെ ഇടിയില്‍ ബോക്സ്ഓഫീസ് തകിടുപൊടി; നാല് ദിവസം കൊണ്ട് 52.11 കോടി കളക്ഷന്‍ !
- Turbo Box Office Collection: 'ഇടി' നിര്‍ത്താതെ ടര്‍ബോ ജോസ് ! രണ്ട് ദിവസം കൊണ്ട് 30 കോടി കളക്ഷന്‍
- Turbo First Day Collection Report: വാലിബനും ആടുജീവിതവും വീണു ! ആദ്യദിനം കേരളത്തില്‍ നിന്ന് മാത്രം ആറ് കോടിയിലേറെ വാരിക്കൂട്ടി ടര്‍ബോ
- സൂപ്പര്‍താരങ്ങള്‍ക്ക് ആവാത്തത് ഈ യുവതാരത്തിനായി ! വന്‍ വിജയമായി കവിന്റെ 'സ്റ്റാര്‍', കളക്ഷന്‍ റിപ്പോര്‍ട്ട്
ഞായറാഴ്ചയും കരുത്ത് കാണിച്ച് 'ടര്‍ബോ', നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്
പോക്കിരി രാജ, മധുരരാജ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും കൈകോര്‍ത്ത 'ടര്‍ബോ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ദിവസം ആറു കോടിയിലധികം കളക്ഷന്‍ നേടി മുന്നേറിയ ചിത്രം ഞായറാഴ്ചയും കരുത്ത് കാണിച്ചു.
ഞായറാഴ്ച കേരളത്തില്‍നിന്ന് മാത്രം രണ്ട് കോടിയിലധികം സിനിമ നേടിയെന്നാണ് റിപ്പോര്‍ട്ട്.
മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യം മൂന്ന് ദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 14 കോടി രൂപയില്‍ കൂടുതലായിരുന്നു.
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന് കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്.
ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന് മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന് വര്‍ഗ്ഗീസ് സംഗീതം നല്കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്.