മമ്മൂട്ടി കമ്പനി സുമ്മാവാ... 11 ദിവസം കൊണ്ട് 70 കോടി, വിജയ ട്രാക്കില്‍ തന്നെ മെഗാസ്റ്റാര്‍

Turbo Box Office Collection - Mammootty
Turbo Box Office Collection - Mammootty
കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ജൂണ്‍ 2024 (17:52 IST)
മമ്മൂട്ടിയുടെ ടര്‍ബോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാസ് ആക്ഷന്‍ ചിത്രം കാണാന്‍ ഇപ്പോഴും ആളുകള്‍ തിയേറ്ററില്‍ എത്തുന്നു.മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം മെയ് 23നാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഏറ്റവും പുതിയ ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഞായറാഴ്ചത്തെ തീയറ്റര്‍ റണ്‍ പൂര്‍ത്തിയായതോടെ ആഗോള ബോക്‌സ് ഓഫീസില്‍ 70 കോടി മറികടന്നതായി മമ്മൂട്ടി കമ്പനി അറിയിച്ചു. 11 ദിവസം കൊണ്ടാണ് ഈ നേട്ടം.തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സൗദി ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലും മികച്ച കുതിപ്പാണ് നേടാന്‍ ആയത്. സൗദി അറേബ്യയില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷന്‍ ആണ് ടര്‍ബോ നേടിയിരിക്കുന്നത്.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നു. പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യം മൂന്ന് ദിവസം കൊണ്ടുതന്നെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 14 കോടി രൂപയില്‍ കൂടുതലായിരുന്നു.
ഇടുക്കി സ്വദേശിയായ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിച്ചത്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയുടെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് ആണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമായത്.

ടര്‍ബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ആക്ഷന്‍ ഒപ്പം കോമഡിക്കും പ്രാധാന്യം നല്‍കുന്നതാകും ചിത്രം. 70 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നല്‍കുന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ വിയറ്റ്‌നാം ഫൈറ്റേര്‍സാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശര്‍മ്മയാണ് ഛായാഗ്രഹകന്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :