1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malayalam actor Asif Ali age

ആസിഫ് അലിക്ക് എത്ര പ്രായമുണ്ട് ? പിറന്നാള്‍ ദിനത്തില്‍ നടന്റെ വിശേഷങ്ങള്‍

ആസിഫ് അലി
ഇന്ന് ആസിഫ് അലിയുടെ ജന്മദിനമാണ്. സിനിമ മേഖലയിലെ സുഹൃത്തുക്കളും ആരാധകരും രാവിലെ മുതലേ താരത്തിന് ആശംസകളുമായി എത്തി.നാല് ഫെബ്രുവരി 1986 ജനിച്ച നടന് 37 വയസ്സ് പ്രായമുണ്ട്.ആസിഫ് അലിയുടെ അച്ഛന്‍ മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് എന്നാണ് നടന്റെ പിതാവിന്റെ പേര്.
 
 ആസിഫിന്റെ അമ്മ മോളിയും സഹോദരന്‍ അസ്‌കര്‍ അലിയുമാണ്.
2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.
 
റാന്നിയില്‍ ജനിച്ച ആസിഫ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൊടുപുഴയിലെ ഡീപോള്‍ പബ്ലിക് സ്‌കൂള്‍,തൃപ്പൂണിത്തുറ പുത്തന്‍കുരിശു രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
 
നടന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയത് കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്നാണ്.
 
ആസിഫ് അലിയുടെ ഉടനെ റിലീസിന് എത്തുന്ന സിനിമയാണ് 'മഹേഷും മാരുതിയും' ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റോടെ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്ന സിനിമയിലെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ രണ്ടാമത്തെ ഹിറ്റായി മാറിക്കഴിഞ്ഞു കാപ്പ.'കടുവ' വിജയത്തിന് ശേഷം തുടര്‍ച്ചയായ വിജയം നേടാന്‍ ഈ കൂട്ടുകെട്ടിനായി. ഡിസംബര്‍ 22ന് പുറത്തിറങ്ങിയ കാപ്പ എന്ന സിനിമയില്‍ ആയിരുന്നു ആസിഫ് അലിയെ ഒടുവില്‍ കണ്ടത്.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഹൃദ്രോഗികളും ഗര്‍ഭിണികളും ഈ സിനിമ കാണരുത്'; ഹൊറര്‍ ചിത്രം 'പള്ളിമണി' തിയേറ്ററുകളിലേക്ക് !