വീകം, തുനിവ്, എന്നാലും എൻ്റളിയ : ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (18:05 IST)
ഒടിടി റിലീസിനായി തയ്യാറെടുത്ത് കൂടുതൽ സിനിമകൾ. സുരാജ് വെഞ്ഞാറമ്മൂട്-സിദ്ദിഖ് ടീം ഒന്നിച്ചെത്തിയ എന്നാലും എൻ്റളിയാ, ധ്യാൻ ശ്രീനിവാസൻ്റെ വീകം. അജിത്തിൻ്റെ തുനിവ് എന്നിവയാണ് ഈ ആഴ്ചത്തെ പ്രധാന റിലീസുകൾ. ഈ മാസം എട്ടിനാണ് തുനിവ് റിലീസ് ചെയ്യുക.

ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം, റോഷൻ ആൻഡ്ര്യൂസ് നിവിൻ പോളി ചിത്രമായ സാറ്റർഡേ നൈറ്റ്സ്, ആയുഷ്മാൻ ഖുറാന ചിത്രം ആൻ ആക്ഷൻ ഹീറോ, തൃഷയുടെ രാംഗി എന്ന ചിത്രങ്ങൾ കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. സുരാജ്- സിദ്ദിഖ് ചിത്രമായ എന്നാലും ൻ്റളിയ ഫെബ്രുവരി 3ന് ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുക.

വീകം: ഫെബ്രുവരി 3, സീ 5

കുമ്പാരീസ്,സത്യം മാത്രമേ ബോധിപ്പിക്കു എന്നീ സിനിമകൾക്ക് ശേഷം സാഹർ ഹരി രചനയും സംവിധാനവും ചെയ്ത ത്രില്ലർ സിനിമ

തുനിവ്: ഫെബ്രുവരി 8, നെറ്റ്ഫ്ളിക്സ്

എച്ച് വിനോദ് അജിത് കുമാർ- മഞ്ജുവാര്യർ കൂട്ടുക്കെട്ടിലൊരുങ്ങിയ ചിത്രം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :