എൻ്റെ ഭർത്താവിന് അവിഹിതമുണ്ട്: തുറന്ന് പറഞ്ഞ് രാഖി സാവന്ത്

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (19:02 IST)
ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായുള്ള വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് നടി രാഖി സാവന്ത്. കഴിഞ്ഞ ദിവസമാണ് നടി തൻ്റെ ജിമ്മിന് പുറത്ത് പൊട്ടിക്കരയുന്ന വീഡിയോ പുറത്തുവന്നത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ പറ്റി പറഞ്ഞാണ് താരം കരയുന്നത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എൻ്റെ വിവാഹബന്ധം അപകടത്തിലാണ്. എൻ്റെ ജീവിതത്തിൽ ഒരുപാട് പ്രശ്നത്തിലാണ്. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അതിനാൽ ഒന്നും പറയാനും കഴിയുന്നില്ല. വീഡിയോയിൽ രാഖി സാവന്ത് പറയുന്നു. തൻ്റെ ഭർത്താവായ ആദിൽ ഖാൻ ദുറാനിക്ക് ഒരു അവിഹിതബന്ധമുണ്ടെന്നും അയാളുടെ അഭിമുഖമെടുത്ത് വലിയ താരമാക്കാൻ ശ്രമിക്കരുതെന്നും രാഖി പറയുന്നു.

എന്നെ ഉപയോഗിച്ച് സിനിമയിലെത്താനാണ് അയാൾ ശ്രമിച്ചത്. അയാൾ ജിമ്മിൽ വരില്ല. അഭിമുഖം നൽകാൻ അതിൻ്റെ മുന്നിലുണ്ടാകും. ആദിലിന് ഒരു പെണ്ണുമായി ബന്ധമുണ്ട്. അവളെ ബ്ലോക്ക് ചെയ്തെന്നാണ് എന്നോട് പറഞ്ഞത്. അത് ശരിയല്ല. ആദിലുമായി ബന്ധപ്പെട്ട മോശം തെളിവുകൾ ആ പെൺകുട്ടിയുടെ കയ്യിലുണ്ട്. രാഖി സാവന്ത് പറയുന്നു. 2022 മെയ് 29നായിരുന്നു മൈസൂരിലെ ബിസിനസുകാരനായ ആദിൽ ഖാൻ ദുറാനിയുമായുള്ള രാഖിയുടെ വിവാഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :