അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രണയത്തില്‍ ? 'മഹേഷും മാരുതിയും' ടീസര്‍
- 'സൂപ്പര്‍ ശരണ്യ' ടീം വീണ്ടും തിയേറ്ററുകളിലേക്ക്,'പ്രണയ വിലാസം' റിലീസ് പ്രഖ്യാപിച്ചു
- ആസിഫും എലിയും !ആത്മാര്‍ത്ഥതയുള്ള പെര്‍ഫോമര്‍ എന്ന് റസൂല്‍ പൂക്കുട്ടി
- ഒടുവില്‍ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്
- 'കാപ്പ' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി അറിഞ്ഞോ ?
'പ്രിയപ്പെട്ട ആസിഫിക്ക'; പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍ അശോകന്‍
ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അര്‍ജുന്‍ അശോകന്‍. ഇരുവരും ഒന്നിക്കുന്ന 'ഒറ്റ'വൈകാതെ തന്നെ പ്രദര്‍ശനത്തിന് എത്തും.റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട ആസിഫിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍ അശോകന്‍.
5 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ബിടെക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അര്‍ജുനും ആസിഫും ഒന്നിച്ച് അഭിനയിക്കുന്നതിന് തുടക്കം ആയത്.നടന്‍ ഗണപതിയുടെ പിറന്നാള്‍ ആഘോഷത്തില്‍ അര്‍ജുന്‍ അശോകന്റെ കൂടെ ആസിഫിന്റെ മകന്‍ പങ്കെടുത്തിരുന്നു.ആസിഫ് അലിയും ഭാര്യ സമാ മസ്രിനും അര്‍ജുന്‍ അശോകന്റെ മകള്‍ അന്‍വിയെ കളിപ്പിക്കുന്ന വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു.