നാലു വര്‍ഷത്തോളം റിലീസ് വൈകിയ ഇന്ദ്രജിത്തിന്റെ തമിഴ് ചിത്രം,അരവിന്ദ് സ്വാമിയും തൃഷയും പ്രധാന വേഷങ്ങളില്‍, പുതിയ റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജൂലൈ 2022 (14:55 IST)

2014ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ചതുരംഗ വേട്ട.വിനോദിന്റെ തന്നെ രചനയില്‍ എന്‍ വി നിര്‍മ്മല്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രം 2018ല്‍ പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ സിനിമ ഒടുവില്‍ പ്രദര്‍ശനത്തിനെത്തുന്നു.അരവിന്ദ് സ്വാമിയും തൃഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം 2022 ഒക്ടോബര്‍ 7 ന് റിലീസ് ചെയ്യും.ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ഡാനിയല്‍ ബാലാജി, നാസര്‍, രാധാരവി, ശ്രീമാന്‍, യോഗി ബാബു തുടങ്ങിയ താരനിര അണിനിരക്കുന്നു.അസ്‌വമിത്ര സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കെ ജി വെങ്കിടേഷാണ്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :