1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. olavum theeravum movie

മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ ചിത്രത്തില്‍ നടന്‍ വിജിലേഷും,'ഓളവും തീരവും'ലെ നാരായണന്‍ നായര്‍

വിജിലേഷ് കാരയാട്
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'ഓളവും തീരവും' ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുങ്ങുന്നത്.എം.ടി. വാസുദേവന്‍ നായരുടെ കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരുങ്ങുന്ന ആന്‍ഡ്രോയ്ഡ് ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാണിത്.50 മിനിറ്റ് നീളമുള്ള സിനിമയില്‍ നടന്‍ വിജിലേഷ് കാരയാടും.
 
'ഓളവും തീരവും ... എം ടി വാസുദേവന്‍ നായര്‍ ,പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ,സന്തോഷ് ശിവന്‍ ഒന്നിക്കുന്ന 'ഓളവും തീരവും 'എന്ന സിനിമയില്‍ 'നാരായണന്‍ നായര്‍ ''എന്ന കഥാപാത്രമായി അഭിനയിക്കാന്‍ സാധിച്ചു.'- വിജിലേഷ് കുറിച്ചു.
 
ഹരീഷ് പേരടി, സുരഭി ലക്ഷ്മി, മാമൂക്കോയ, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
 
 
 
 
 
 
അടുത്ത ലേഖനം
കുമ്പളങ്ങിയിൽ ഷമ്മിയാകേണ്ടിയിരുന്നത് ധനുഷ്, ബജറ്റിൽ ഒതുങ്ങാത്തത് കൊണ്ട് ഞാൻ ഏറ്റെടുത്തു: ഫഹദ് ഫാസിൽ