ഇനി 10 ദിവസം കൂടി, റിലീസ് പ്രഖ്യാപിച്ച് ലളിതം സുന്ദരം, ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:50 IST)

മഞ്ജുവാര്യര്‍-ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരം മാര്‍ച്ച് 18ന് റിലീസ് ചെയ്യും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
മഞ്ജുവാര്യര്‍ പറഞ്ഞ പോലെ എല്ലാ പ്രായത്തിലുള്ള ആളുകള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മനോഹരമായ കുടുംബ ചിത്രം തന്നെയായിരിക്കും ലളിതം സുന്ദരം.

ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ നജീം അര്‍ഷാദ് പാടിയ 'മേഘജാലകം' എന്ന് തുടങ്ങുന്ന വീഡിയോ സോങ് ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :