മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' ഒ.ടി.ടി റിലീസ് എപ്പോള്‍ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (08:56 IST)

മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആകും റിലീസ് എന്നാണ് മനസ്സിലാക്കുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.

മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം ഇന്നെത്തും. രാവിലെ 11 മണിയോടെയാണ് റിലീസ്.മേഘജാലകം തുറക്കുമ്പോള്‍..എന്ന ഗാനമാണ് ഇതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഏറെ പ്രായമുള്ള ആളുകള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ലളിതം സുന്ദരം എന്ന് മഞ്ജു വാര്യര്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒ.ടി.ടിയില്‍ എത്തുമ്പോള്‍ ഇവര്‍ക്കും കൂടി ആസ്വദിക്കാനാകും എന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്.

മഞ്ജു വാര്യരും ബിജു മേനോനും നായികാ-നായകനായി എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ഈ സിനിമയില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള അധികം ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല.മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ചേര്‍ന്നാണ് ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :