1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Oruthee Official Trailer

10 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, നവ്യയുടെ 'ഒരുത്തീ' ക്രൈം ത്രിലര്‍ ? ട്രെയിലര്‍ ശ്രദ്ധ നേടുന്നു

Oruthee | Official Trailer | Navya Nair | Mazhavil Manorama | manoramaMAX
10 വര്‍ഷത്തെ കാത്തിരിപ്പായിരുന്നു നവ്യ നായരുടെ ആരാധകര്‍ക്ക്. വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയ നടിയുടെ 'ഒരുത്തീ' റിലീസിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. 
 
ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ എന്ന ടാഗ് ലൈനോടെയാണ് ട്രെയിലര്‍ എത്തിയത്.ഒരു ക്രൈം ത്രിലര്‍ ചിത്രം കൂടി ആകും എന്ന സൂചനയും നല്‍കുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ബോട്ട് കണ്ടക്ടറുടെ വേഷമാണ് നവ്യ അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്. സൈജു കുറുപ്പ്, കെപിഎസി ലളിത, ശ്രീദേവി വര്‍മ്മ, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലുണ്ട്.
 
എസ് സുരേഷ് ബാബുവിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ജിംഷി ഖാലിദ് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
സിനിമയിലെത്തിയിട്ട് ആദ്യ ദിനം, അശ്വതിയെ നേരിട്ട് കണ്ടുമുട്ടിയിട്ട് 34 വർഷം: സന്തോഷം പങ്കുവെച്ച് ജയറാം