ഓ.ടി.ടിയില്‍ വീണ്ടും വിജയ് സേതുപതി, കടൈസി വിവസായി മാര്‍ച്ച് 11ന്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (16:31 IST)

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കടൈസി വിവസായി.ഓ.ടി.ടിയില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ റിലീസ് ഇനി ദിവസങ്ങള്‍ മാത്രം.
11-ന് സോണി ലിവിലൂടെയാണ് പ്രദര്‍ശനം തുടങ്ങുക.
യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്.എം മണികണ്ഠന്‍ സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയത് സന്തോഷ് നാരായണനും റിച്ചാര്‍ഡ് ഹാര്‍വിയും ചേര്‍ന്നാണ്.

ഇത്രയും നല്ല ചിത്രം സംവിധാനം ചെയ്ത മണികണ്ഠനെ പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്‍ നേരത്തെ പ്രശംസിക്കുകയും സിനിമയ്ക്ക് അവാര്‍ഡുകള്‍ നല്‍കണമെന്നും പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :