രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കും, അതുകൊണ്ട് മുഖം കഴുകും; ഗ്ലാമര്‍ രഹസ്യം വെളിപ്പെടുത്തി കൊല്ലം തുളസി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (17:25 IST)

യൂറിന്‍ തെറാപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ ? അതാണ് തന്റെ സൗന്ദര്യത്തിന് രഹസ്യം എന്നാണ് നടന്‍ കൊല്ലം തുളസി പറയുന്നത്. തീര്‍ന്നില്ല മൂത്രം സകല രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാണെന്നും സ്വന്തം മൂത്രം കുടിക്കാറുണ്ടെന്നും അതുപയോഗിച്ച് മുഖം കഴുകാറുണ്ടെന്നും നടന്‍ പറഞ്ഞു.


ഒരു സുഹൃത്ത് വഴി വായിച്ച പുസ്തകത്തിലൂടെയാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് കൊല്ലം തുളസി വായിക്കുന്നത്. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ആദ്യം മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക തുടങ്ങി ഒരുപാട് പ്രക്രിയകള്‍ മൂത്രം കൊണ്ട് ചെയ്യാന്‍ സാധിക്കും. എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം'-കൊല്ലം തുളസി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :