'ഹൃദയം' സംഗീതസംവിധായകന്‍ തെലുങ്ക് സിനിമയിലേക്ക്, വിജയ് ദേവരകൊണ്ട-സാമന്ത ചിത്രം വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (14:45 IST)

സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് തെലുങ്കിലേക്ക്. വിജയ് ദേവരകൊണ്ട-സാമന്ത ചിത്രത്തിന് അദ്ദേഹം സംഗീതം ഒരുക്കും. ഹൃദയത്തിന് ശേഷം ടോളിവുഡില്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹിഷാം.
ജയറാമും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.താല്‍ക്കാലികമായി 'VD11' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് ഇന്നാണ് തുടക്കമായത്.ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കാശ്മീരില്‍ ഉടന്‍ ആരംഭിക്കും.

2023-ല്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ഹിഷാം അബ്ദുല്‍ വഹാബ് ചിത്രത്തിനായി സംഗീതം ഒരുക്കും. മുരളി ജി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :