മമ്മൂട്ടിയുടെ കൈകളില്‍ ക്യാമറ, അരികിലായി അന്‍സിബ, സിനിമ ഉടന്‍ റിലീസിനെത്തും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (10:58 IST)

മോഹന്‍ലാലിനൊപ്പം ദൃശ്യം രണ്ടിലാണ് അന്‍സിബ ഹസ്സനെ ഒടുവിലായി കണ്ടത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ 'സിബിഐ 5'ല്‍ ശക്തമായ വേഷത്തില്‍ നടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് ഒന്നിന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും വളരെ വേഗത്തിലാണ് പൂര്‍ത്തിയായത്. അന്‍സിബ മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ്.

'സിബിഐ 5' സെറ്റിലും മമ്മൂട്ടിയുടെ കൈകളില്‍ ക്യാമറ ഉണ്ടായിരുന്നു. സഹ താരങ്ങളുടെ ആവശ്യപ്രകാരം അദ്ദേഹം ഫോട്ടോയെടുത്ത് നല്‍കി.
നടന്‍ പ്രശാന്ത് അലക്‌സാണ്ടറാണ് മമ്മൂട്ടിക്കൊപ്പമുള്ള അന്‍സിബയുടെ ചിത്രം പകര്‍ത്തിയത്.
കനിഹ,അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, രഞ്ജി പണിക്കര്‍, സൗബിന്‍, ആശ ശരത്, രമേഷ് പിഷാരടി, സുദേവ് നായര്‍, അന്ന രേഷ്മ രാജന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക, അന്‍സിബ ഹാസന്‍,പ്രശാന്ത് അലക്‌സാണ്ടര്‍, ജയകൃഷ്ണന്‍, ഇടവേള ബാബു, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :