1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keerthy Suresh share her family had problems with her interfaith relationship

ആൻ്റണി ക്രിസ്ത്യാനി ആയതിനാൽ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു, അവരെ സമ്മതിക്കാൻ സമയമെടുത്തു : കീർത്തി സുരേഷ്

ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയില്‍ ഞങ്ങള്‍ പ്രണയത്തിലായി.

Keerthy suresh, Interfaith relationship, Keerthy suresh marriage
നീണ്ട 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതയായതെങ്കിലും 2024ല്‍ നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ആരാധകരെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു. ക്രിസ്ത്യാനിയായിരുന്ന ആന്റണിയുമായുള്ള പ്രണയത്തിനും  വിവാഹത്തിനുമെല്ലാം വീട്ടില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് കീര്‍ത്തി. നെറ്റ്ഫ്‌ലിക്‌സിലെ അക്ക എന്ന പുതിയ സീരീസിന്റെ പ്രമോഷന്‍ സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് വിവാഹസമയത്ത് വീട്ടില്‍ നിന്നുണ്ടായിരുന്ന എതിര്‍പ്പിനെ പറ്റി കീര്‍ത്തി തുറന്നുപറഞ്ഞത്.
 
ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയില്‍ ഞങ്ങള്‍ പ്രണയത്തിലായി. 2024ലായിരുന്നു വിവാഹം. അദ്ദേഹം ക്രിസ്ത്യാനിയായത് കൊണ്ട് സ്വാഭാവികമായും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് കുടുംബത്തെ ബോധ്യപ്പെടുത്താന്‍ കുറച്ച് സമയമെടുത്തു. ഞാന്‍ നടിയാകുന്നതിന് മുന്‍പെ എന്നെ അദ്ദേഹം കണ്ടിട്ടുള്ളതാണ്.
 
 ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നവരാണ്. ഞാന്‍ പ്ലസ് ടു കഴിഞ്ഞ ഉടനെയാണ് ആന്റണിയുമായി പ്രണയത്തിലായത്. കോളേജില്‍ പഠിക്കുമ്പോള്‍ അമ്മ എന്റെ ഡയറി വായിച്ചു. അതില്‍ ഞങ്ങളുടെ ബന്ധത്തെ പറ്റിയുള്ള കാര്യങ്ങളുണ്ടായിരുന്നു. ഞാന്‍ നിന്റെ അമ്മയാണ്. നിന്റെ ഡയറി വായിക്കാന്‍ എനിക്കവകാശമുണ്ടെന്നാണ് അമ്മ പറഞ്ഞത്. അതിന് ശേഷം ഞാന്‍ ഡയറിയെഴുത്ത് നിര്‍ത്തി.
 
ആ ഡയറി ഇപ്പോള്‍ എവിടെയെന്ന് പോലും അറിയില്ല, അമ്മ കത്തിച്ചുകളഞ്ഞുകാണുമെന്ന് തോന്നുന്നു. ഇത്രയും കാലം ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിട്ടില്ലെന്നും യാത്രകളില്‍ രണ്ടുപേരുമായി പോകുന്നതിന് പകരം സുഹൃത്തുകള്‍ക്കൊപ്പമാണ് പോയിരുന്നതെന്നും അതിനാല്‍ ആന്റണി കാമുകനാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ലെന്നും കീര്‍ത്തി പറഞ്ഞു. വിവാഹം പ്രഖ്യാപിച്ചപ്പോള്‍ ആന്റണി സമ്മര്‍ദ്ദത്തിലായിരുന്നു. പാപ്പരാസികള്‍ തിരഞ്ഞുവരുമോ എന്നായിരുന്നു അവന്റെ പേടി. കീര്‍ത്തി പറഞ്ഞു.ALSO READ: ജയിലർ 2 ഒടിടിയിലേക്ക്, എപ്പോൾ?, എവിടെ കാണാം?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഭക്തിയും മാസും ചേർത്തൊരുക്കി മുക്കുത്തി അമ്മൻ 2, നയൻതാര ഷോ.. ആദ്യ പ്രതികരണങ്ങൾ