1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Keerthy suresh says she has faith in god but dont believe in religion

ദൈവത്തിൽ വിശ്വാസമുണ്ട്, മതമെന്ന ചട്ടക്കൂട്ടിൽ വിശ്വസിക്കുന്നില്ല : കീർത്തി സുരേഷ്

നെറ്റ്ഫ്‌ലിക്‌സില്‍ ഒക്ടോബര്‍ 30നാണ് വെബ് സീരീസ് റിലീസ് ചെയ്യുന്നത്.

Keerthy Suresh, Item Song, Nani movie, The paradise, Telugu cinema
തനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ യാതൊരു മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നും നടി കീര്‍ത്തി സുരേഷ്. തന്റെ ഏറ്റവും പുതിയ ബോളിവുഡ് സീരീസായ അക്കയുടെ പ്രമോഷന്റെ ഭാഗമായി ഫില്‍മി ഗ്യാന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കീര്‍ത്തിയുടെ പ്രതികരണം. നെറ്റ്ഫ്‌ലിക്‌സില്‍ ഒക്ടോബര്‍ 30നാണ് വെബ് സീരീസ് റിലീസ് ചെയ്യുന്നത്.
 
കീര്‍ത്തിയ്‌ക്കൊപ്പം രാധിക ആപ്‌തെയാണ് അക്കയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ട്. എന്തോ ഒരു ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഭക്തിയുള്ളയാളാണ്. എനിക്ക് അറിയാവുന്ന രീതിയില്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ ഞാന്‍ മത വിശ്വാസിയല്ല, ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. കീര്‍ത്തി സുരേഷ് പറയുന്നു.
 
 അക്കയില്‍ ഭവാനി എന്ന കഥാപാത്രത്തെയാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന ക്രിമിനല്‍ ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പിരിയഡ് ഡ്രാമയാണ് അക്ക. പെര്‍ന്നുരു എന്ന സാങ്കല്‍പ്പിക തെലുങ്ക് നഗരമാണ് സീരീസിന്റെ പശ്ചാത്തലം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കീര്‍ത്തിചക്രയിലെ മോഹന്‍ലാല്‍ ഞാന്‍ തന്നെ, ജീവയുടെ ബഡ്ഡി എന്റെ മാനേജരായ ക്യാപ്റ്റന്‍: മേജര്‍ രവി