1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Karmayodha Screenplay case Major Ravi

'കര്‍മ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജര്‍ രവിക്കു തിരിച്ചടി, 30 ലക്ഷം നഷ്ടപരിഹാരം

മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് റെജി മാത്യു പരാതി നല്‍കുകയായിരുന്നു

Karmayodha Screenplay case Major Ravi
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത 'കര്‍മ്മയോദ്ധ'യുടെ തിരക്കഥ അപഹരിച്ചതെന്ന് കോടതി. പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെ തിരക്കഥയാണ് 'കര്‍മ്മയോദ്ധ' സിനിമയാക്കിയിരിക്കുന്നതെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി കണ്ടെത്തി. 
 
മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ച് റെജി മാത്യു പരാതി നല്‍കുകയായിരുന്നു. 2012 ലാണ് കര്‍മ്മയോദ്ധ റിലീസ് ചെയ്യുന്നത്. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്. 
 
മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് റെജി മാത്യുവിന് അനുകൂലമായി വിധി വരുന്നത്. മേജര്‍ രവി ആവശ്യപ്പെട്ട പ്രകാരം തന്നെയാണ് സിനിമയുടെ കഥ എഴുതിയതെന്നും എന്നാല്‍, താന്‍ അറിയാതെ വിശ്വാസ വഞ്ചന കാണിച്ച് തിരക്കഥ മറ്റൊരാള്‍ക്ക് നല്‍കി സിനിമയാക്കി വഞ്ചിച്ചുവെന്നുമാണ് റെജി മാത്യു പറയുന്നത്.
അടുത്ത ലേഖനം
പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം, വിവാഹമോചിതനായെന്ന് നടൻ ഷിജു