1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kallapart first look poster

ചിത്രീകരണം തുടങ്ങി മൂന്നു വര്‍ഷം, ഒടുവില്‍ അരവിന്ദ് സ്വാമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി നിര്‍മ്മാതാക്കള്‍

അരവിന്ദ് സ്വാമി
അരവിന്ദ് സ്വാമിയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. ചിത്രീകരണം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍  
'കള്ളപ്പാര്‍ട്ട്'ലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
2018ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില കാരണങ്ങള്‍കൊണ്ട് ഷൂട്ടിംഗ് നീളുകയായിരുന്നു. നടന്‍ വിജയ് സേതുപതി ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
 
ചുണ്ടില്‍ സിഗരറ്റും കൈയില്‍ ഒരു ഗ്രിപ്പ് ബാന്‍ഡേജ് കെട്ടുകയാണ് നടനെ പോസ്റ്ററില്‍ കാണാനായത്. രാജപാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റെജിന കസാന്‍ഡ്രയാണ് നായിക.ശരണ്യ പൊന്‍വണ്ണന്‍, ആനന്ദ്‌രാജ്, ഹരീഷ് പേരടി, ബേബി മോണിക്ക എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'തെറ്റായ തീരുമാനങ്ങള്‍' 'പുതിയ അവസാനം'; ശില്‍പ്പ ഷെട്ടി വിവാഹമോചനത്തിന് ! ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി