റിലീസ് ദിനത്തില്‍ നേട്ടം കൊയ്ത് വിജയ് ആന്റണിയുടെ കോടിയില്‍ ഒരുവന്‍, പുതിയ വിവരങ്ങള്‍ ഇതാ

കെ ആര്‍ അനൂപ്| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (15:01 IST)

തമിഴ്‌നാട്ടില്‍ വീണ്ടും തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമെത്തിയത് കങ്കണയുടെ തലൈവി ആയിരുന്നു. മികച്ച പ്രതികരണം ലഭിച്ചിട്ടും പ്രതീക്ഷിച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിച്ചില്ല.

വിജയ് ആന്റണിയുടെ 'കോടിയില്‍ ഒരുവനാ'ണ് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത്.അനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ നിന്നു മാത്രം നേടിയ ഗ്രോസ് 1.27 കോടിയാണ്. കാഴ്ചക്കാര്‍ക്ക് 50 ശതമാനം പ്രവേശനം ഉള്ളപ്പോഴാണ് വിജയ് ആന്റണി ചിത്രത്തിന് ഇത്രയും കളക്ഷന്‍ ലഭിച്ചത്. മോശമല്ലാത്ത കളക്ഷനാണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
ആത്മികയാണ് നായിക. രാമചന്ദ്ര രാജു, പ്രഭാകര്‍, ശങ്കര്‍ കൃഷ്ണമൂര്‍ത്തി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :