അനുബന്ധ വാര്‍ത്തകള്‍
- തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ച് വിജയ് സേതുപതിയുടെ 'ലാബം'
- 'സിംഹം എന്നും സിംഹം തന്നെയായിരിക്കും'; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി 'വിക്രം' ടീം
- റാഷി ഖന്നയ്ക്കും ഷാഹിദ് കപൂറിനും ഒപ്പം വിജയസേതുപതി, 'സണ്ണി' ഷൂട്ടിങ് ആരംഭിച്ചു
- Navarasa Trailer|സൂര്യയ്ക്കും വിജയ് സേതുപതിയ്ക്കൊപ്പം മണിക്കുട്ടനും, ട്രെയിലര്‍ കാണാം
- ഫഹദ് എത്തി, 'വിക്രം' ഒറ്റ ഷെഡ്യൂളില്‍ തന്നെ തീരും!
'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന്,ട്രെയിലര്‍ ഓഗസ്റ്റ് 31നെത്തുമെന്ന് വിജയ് സേതുപതി
വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു 'ലാബം' തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 9 -ന് പ്രദര്‍ശനം ആരംഭിക്കും. ഇപ്പോഴിതാ 'തുഗ്ലക്ക് ദര്‍ബാര്‍' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ട്രെയിലര്‍ ഓഗസ്റ്റ് 31ന് പുറത്തുവരുമെന്ന് വിജയ് സേതുപതി അറിയിച്ചു.
നവാഗത സംവിധായകനായ ഡല്‍ഹി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രം രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണെന്നാണ് പുറത്തുവന്ന ടീസര്‍ സൂചന നല്‍കുന്നത്.
പാര്‍ത്ഥിപന്‍,മഞ്ജിമ മോഹന്‍, റാഷി ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.96 എന്ന ഹിറ്റ് സിനിമയ്ക്ക് സംഗീതം ഒരുക്കിയ മലയാളിയായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സംഭാഷണം ബാലാജി തരണീധരന്‍ ഛായാഗ്രഹണം പ്രേംകുമാര്‍ .