കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (10:26 IST)
കോവിഡ് കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈനായി മാറിയപ്പോള്‍ പഠനത്തിന് മൊബൈലോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളും ഏറെയാണ്. ഇവര്‍ക്ക് തണല്‍ ആക്കുകയാണ് ടീം
ബാദുഷ ലൗവേഴ്‌സ്.ഫസ്റ്റ്‌ബെല്‍ ചലഞ്ചിലൂടെ ഓണ്‍ലൈന്‍ ക്ലാസിനായി വിദ്യാര്‍ഥികള്‍ക്ക് വേണ്ട പഠനോപകരണങ്ങള്‍ എത്തിച്ച് മാതൃകയാകുകയാണ് ഇവര്‍. ഈ ചലഞ്ചില്‍ ആര്‍ക്കും പങ്കാളിയാകാം. മൊബൈല്‍ ഫോണ്‍, ടിവി, ടാബ്, പുസ്തകങ്ങള്‍ മുതലായ പഠനോപകരണങ്ങള്‍ നല്‍കി ചലഞ്ചിന്റെ ഭാഗമാകാം.
ബാദുഷയുടെ വാക്കുകളിലേക്ക്
'ഓണ്‍ലൈന്‍ പഠനത്തിന് മൊബൈലോ മറ്റ് പഠനോപകരണങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തണലൊരുക്കുന്ന ടീം ബാദുഷ ലൗവേഴ്‌സിന്റെ ഫസ്റ്റ്‌ബെല്‍ ചലഞ്ചിന്, കഴിഞ്ഞ ദിവസം നമ്മളോട് സഹകരിച്ച ആലപ്പുഴ വെട്ടിയാല്‍ സ്വദേശി ജിബു റ്റി ജോണ്‍, എറണാകുളം ഹൈലൈറ്റ് ഹോസ്റ്റല്‍ & മെസ്സിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് ഒരായിരം നന്ദി'-ബാദുഷ കുറിച്ചു.