1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Update August 3

Kerala Weather: ദുരിതപ്പെയ്ത്തിൽ കേരളം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 12 ജില്ലകൾക്ക് അവധി

സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധിയാണ്

Kerala Weather, Heavy Rain, Weather Update, Kerala Weather Update August 3
Kerala Weather: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
അതേസമയം മൂന്ന് മണിക്കൂർ വീതം ഇടവിട്ടുള്ള മഴ മുന്നറിയിപ്പുകളിൽ മിക്ക ജില്ലകളിലും ഓറഞ്ച് അലർട്ടിനു സമാനമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. 
 
സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധിയാണ്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഇന്ന് അവധിയാണ്.
 
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുന്നു. വടക്കൻ കർണാടകയിൽ നിന്ന് കന്യാകുമാരി വരെ, തെക്കൻ കർണാടക, കേരളം, തമിഴ്നാട് വഴി ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. മധ്യ രാജസ്ഥാനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ഓഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും മണിക്കൂറിൽ 40-50 വേഗതയിലും ശക്തമായ കാറ്റിനും സാധ്യത. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ