'പഠിക്കാന്‍ സമ്മതിക്കുന്നില്ല, എനിക്ക് പരീക്ഷയെഴുതണം'; സുഹൃത്തിന് വിസ്മയ മെസേജ് അയച്ചിരുന്നു

രേണുക വേണു| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (14:52 IST)

ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വിസ്മയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പരീക്ഷ അടുത്തിരുന്നു. എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ ഇരുന്ന് പഠിക്കാന്‍ കഴിയുന്നില്ലെന്നും പരീക്ഷയെഴുതാന്‍ തനിക്ക് വലിയ താല്‍പര്യമുണ്ടെന്നും ആത്മഹത്യയ്ക്ക് മുന്‍പ് വിസ്മയ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പഠിക്കാന്‍ വേണ്ടി സ്വന്തം വീട്ടിലേക്ക് പോകണമെന്നും അവിടെയിരുന്ന് പഠിക്കണമെന്നും ആയിരുന്നു വിസ്മയയുടെ പദ്ധതി. വീടിന് അടുത്തുള്ള സുഹൃത്തിനോട് വിസ്മയ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.


ഭര്‍തൃവീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങളെ കുറിച്ച് വിസ്മയ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നു. ഭര്‍ത്താവ് തന്നെ പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ലെന്ന് വിസ്മയ അമ്മയെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. 'അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ...പരീക്ഷ എഴുതാന്‍ സമ്മതിക്കുന്നില്ല,' അമ്മയെ വിളിച്ച് വിസ്മയ അവസാനം പറഞ്ഞത് ഇതായിരുന്നുവെന്ന് വിസ്മയയുടെ സഹോദരന്‍ വിജിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :