"ജയറാം എന്തുകൊണ്ട് മറ്റു ഭാഷകളിൽ പോയി അഭിനയിക്കുന്നു?" നല്ല പൈസ കിട്ടുന്നുണ്ട് എന്ന് കാളിദാസ്

"പ്രേക്ഷകർ മനസിൽ ആ​ഗ്രഹിക്കുന്നത് പോലെയുള്ള ഒരു ജയറാം കഥാപാത്രം പിന്നീട് എന്നെ തേടി വന്നില്ല"

Jayaram, Kalidas Jayaram,Ashakal Aayiram,Kalidas, ജയറാം, കാളിദാസ് ജയറാം, ആശകൾ ആയിരം, കാളിദാസ്
Kalidas Jayaram and Jayaram
രേണുക വേണു| Last Updated: ചൊവ്വ, 3 ഫെബ്രുവരി 2026 (18:06 IST)

എന്തുകൊണ്ട് മറ്റ് ഭാഷകളില്‍ കൂടുതല്‍ അഭിനയിക്കുന്നു? ഇതിനെ കുറിച്ച് പറയുന്ന ജയറാമിനെ മകൻ കാളിദാസ് ട്രോളുന്ന വിഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ജയറാം മലയാള സിനിമയിലെ തന്റെ ഇടവേളയെക്കുറിച്ച് സംസാരിച്ചത്. എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെ മറ്റ് ഭാഷകളില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നു എന്ന് തന്നോട് പലരും ചോദിക്കാറുണ്ടെന്ന് ജയറാം പറയുമ്പോള്‍ നല്ല പൈസ കിട്ടുന്നുണ്ട് എന്നായിരുന്നു കാളിദാസിന്റെ ട്രോള്‍..


''2019 ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയും. എന്തുകൊണ്ടാണ് മലയാളത്തില്‍ സിനിമകള്‍ ചെയ്യാതെ മറ്റ് ഭാഷകളില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നു എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്"- ജയറാം പറഞ്ഞു.

"പ്രേക്ഷകർ മനസിൽ ആ​ഗ്രഹിക്കുന്നത് പോലെയുള്ള ഒരു ജയറാം കഥാപാത്രം പിന്നീട് എന്നെ തേടി വന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഒരിടവേളക്ക് ശേഷം സിനിമ എന്നെ തേടി വന്നതില്‍ ആളുകള്‍ മോശം എന്ന് പറയില്ല, ജയറാമിന്റെ സിനിമ എന്ന് പറയുമ്പോൾ മനസിൽ പെട്ടന്ന് വരുന്ന തരത്തിലുള്ള സിനിമയായിരിക്കും 'ആശകൾ ആയിരം'. അതുകൊണ്ട് തന്നെയാണ് ജൂഡ് വന്ന് കഥ പറഞ്ഞപ്പോള്‍ ഈ സിനിമ തെരഞ്ഞെടുത്തതും. പ്രേക്ഷകർക്ക് ഈ സിനിമ എന്തായാലും ഇഷ്ടപ്പെടും"; ജയറാം പറഞ്ഞു. ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച തമിഴ് ചിത്രം പരാശക്തിയാണ് ജയറാമിന്‍റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :