കാളിദാസിന് മലയാളത്തില്‍ രണ്ടാം ഇന്നിങ്ങ്‌സ്, അഹമ്മദ് കബീറിന്റെ റോം കോമില്‍ നായകനാകുന്നു

Kalidas Jayaram, Many Many Happy returns, Mollywood, Cinema News,കാളിദാസ് ജയറാം, മെനി മെനി ഹാപ്പി റിട്ടേൺസ്, മോളിവുഡ്, സിനിമാവാർത്ത
രേണുക വേണു| Last Modified വെള്ളി, 2 ജനുവരി 2026 (14:10 IST)
മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാം ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ സജീവമാകുന്നു. ജൂണ്‍, കേരള ക്രൈം ഫയല്‍സ് എന്നിവയൊരുക്കിയ അഹമ്മദ് കബീറിന്റെ പുതിയ റൊമാന്റിക് കോമഡി സിനിമയിലൂടെയാണ് താരം തിരിച്ചെത്തുന്നത്. മെനി മെനി ഹാപ്പി റിട്ടേണ്‍സ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ട് 2026 ജനുവരിയില്‍ ആരംഭിക്കും.

ചിത്രത്തിന്റെ കഥ അഹമ്മദ് ഖബീറിന്റേതാണ്. തിരക്കഥ ജോബിന്‍ ജോണ്‍ വര്‍ഗീസും അഹമ്മദ് ഖബീറും ചേര്‍ന്നൊരുക്കും. ആര്‍ ജെ മാത്തുക്കൊട്ടിയാണ് കോ റൈറ്റര്‍. ഗോവിന്ദ് വസന്ത സംഗീതം നല്‍കുന്ന സിനിമയ്ക്ക് കാമറ ചലിപ്പിക്കുക ജിതിന്‍ സ്റ്റാനിസ്ലാവാണ്.


തമിഴ് സിനിമയായ റായന്‍ ഉള്‍പ്പെടെയുള്ള സമീപകാല പ്രോജക്ടുകള്‍ക്ക് ശേഷം കാളിദാസ് 2026ല്‍ വീണ്ടും മലയാളത്തില്‍ സജീവമാകുകയാണ്. നേരത്തെ ജി പ്രജിത് സംവിധാനം ചെയ്യുന്ന ആശങ്കള്‍ ആയിരം എന്ന സിനിമയിലും കാളിദാസ് ഭാഗമായിരുന്നു.മലയാളികളുടെ പ്രിയതാരമായ ജയറാമാണ് സിനിമയിലെ മറ്റൊരു പ്രധാന താരം. ഏറെ നാളുകള്‍ക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ച് സ്‌ക്രീന്‍ പങ്കിടുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :