വർഷങ്ങൾക്ക് ശേഷം ജയറാനും കാളിദാസ് ഒന്നിക്കുന്നു; ആശകൾ ആയിരം ടീസർ പുറത്ത്

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത്

Jayaram, Kalidas Jayaram., Ashakal Aayiram, Malayalam Cinema G Prajith, Jude Antony Joseph
രേണുക വേണു| Last Modified ബുധന്‍, 14 ജനുവരി 2026 (16:38 IST)

വർഷങ്ങൾക്ക് ശേഷം മലയാളികളുടെ പ്രിയനടൻ ജയറാമും മകൻ കാളിദാസ് ജയറാമും ബി​ഗ്സ്ക്രീനിൽ ഒരുമിക്കുന്നു. ജൂഡ് ആന്തണി ജോസഫ്, അരവിന്ദ് രാജേന്ദ്രൻ എന്നിവർ തിരക്കഥയെഴുതി ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘ആശകൾ ആയിരം’ എന്ന സിനിമയിലാണ് അച്ഛനും മകനും ഒരുമിച്ചെത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമായിരിക്കും ആശകൾ ആയിരം. ചിത്രത്തിൻ്റെ പുറത്തിറങ്ങിയ ടീസർ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ടീസറിൽ ആശാ ശരത്തിനേയും കാണാം.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത്. ഒരു ഫീൽ ഗുഡ് എന്റർടൈനറായിരിക്കും ചിത്രമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമിക്കും. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 6നു തിയേറ്ററുകളിലെത്തും.

ആശ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി എന്നിവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :