വെറൈറ്റി സിക്സുകൾ കണ്ട് ആസ്വദിക്കു, രാം ചരൺ - ജാൻവി കപൂർ ചിത്രം പെദ്ദി നെറ്റ്ഫ്ലിക്സിൽ
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായെത്തിയ പാന്‍-ഇന്ത്യന്‍ ചിത്രം 'പെദ്ദി'ഒടിടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രം ജൂലൈ 2 മുതലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഉള്‍പ്പെടുന്ന എല്ലാ പ്രധാന ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമ ലഭ്യമാണ്.
ഗ്രാമീണ പശ്ചാത്തലവും ആക്ഷനും പ്രാധാന്യം നല്‍കുന്ന സിനിമ റിലീസിന് മുന്‍പെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയ്ക്കായി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ രാം ചരണിന്റെ ഡെഡിക്കേഷനും ചര്‍ച്ചയായിരുന്നു. സിനിമ റിലീസിന് ശേഷം മിക്‌സ്ഡ് അഭിപ്രായമാണ് തിയേറ്ററുകളില്‍ സിനിമയ്ക്ക് ലഭിച്ചത്. ആന്ധ്ര- തെലുങ്കാന ഭാഗങ്ങളില്‍ സിനിമ വിജയമായപ്പോള്‍ മറ്റ് ഭാഷകളില്‍ കാര്യമായ നേട്ടമുണ്ടായില്ല. സിനിമയില്‍ ജാന്‍വി കപൂറിനെ ചിത്രീകരിച്ച രീതിയ്ക്ക് വലിയ രീതിയില്‍ വിമര്‍ശനവും ലഭിച്ചിരുന്നു.
രാം ചരണ്‍, ജാന്‍വി കപൂര്‍ എന്നിവര്‍ക്ക് പുറമെ ജഗപതി ബാബു, ശിവരാജ് കുമാര്‍, ബൊമ്മന്‍ ഇറാനി, ദിവ്യേന്ദു ശര്‍മ, രവി കിഷന്‍ തുടങ്ങിയ വലിയ താരനിരയാണ് സിനിമയിലുള്ളത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.