അനുബന്ധ വാര്‍ത്തകള്‍
- 'ഒരു 1967 മോഡല്‍, ഇതാണ് ഞാന്‍ മനസ്സില്‍ കണ്ട വണ്ടി';'പ്രതി പ്രണയത്തിലാണ്' വിശേഷങ്ങളുമായി സംവിധായകന് വിനോദ് ഗുരുവായൂര്‍
- 'ആദ്യ സിനിമയല്ലേ, കലക്കണം.. ടീവിയില്‍ കണ്ടിട്ടുണ്ട്'; സുരേഷ് ഗോപിക്കൊപ്പമുള്ള ഡല്‍ഹി ഓര്‍മ്മകളില്‍ നടന് കൃഷ്ണകുമാര്‍
- മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഈ നടനെ മനസ്സിലായോ ?
- ഷൂട്ടിങ് ലൊക്കേഷനില്‍ വീണ് നടന് പ്രകാശ് രാജിന് പരിക്ക്
- സിനിമയിൽ അമ്പത് വർഷങ്ങൾ: മമ്മൂട്ടിയെ സംസ്ഥാന സർക്കാർ ആദരിക്കും
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടി ജാക്വിലിന് ഫെര്‍ണാണ്ടസിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
ബോളിവുഡില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ജാക്വിലിന് ഫെര്‍ണാണ്ടസ്.ശ്രീലങ്കന്‍ വംശജയായ താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ഓഗസ്റ്റ് 11നാണ് നടി ജനിച്ചത്. 36-ാം പിറന്നാള്‍ ആഘോഷിക്കുന്ന ജാക്വിലിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേരാണ് ആശംസകള്‍ നേരുന്നത്.
മാസ് കമ്മ്യൂണിക്കേഷനില്‍ ആണ് താരം ബിരുദമെടുത്തത്. പിന്നീട് ശ്രീലങ്കയിലെ തന്നെ ഒരു ടെലിവിഷന്‍ ചാനലില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി. മോഡലിംഗിലൂടെ നടി സിനിമയിലെത്തിയത്.2006ല്‍ മിസ്സ് യൂണിവേര്‍സ് ശ്രീലങ്ക കിരീടം നേടി.അലാദ്ദീന്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.മര്‍ഡര്‍ 2, ഹൌസ്ഫുള് 2, റേസ് 2, കിക്ക്, റോയ്, ഹൌസ്ഫുള് 3, ബാഗി 2, റേസ് 3, സാഹോ, മിസിസ് സീരിയല്‍ കില്ലര്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ നടി അഭിനയിച്ചു.