മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഈ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (08:55 IST)

മമ്മൂട്ടിയുടെ ഗണ്‍മാനായി വണ്ണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് ബിനു പപ്പു. കുതിരവട്ടം പപ്പുവിന്റെ മകന്‍. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് ബിനു സിനിമയിലെത്തിയത്.

റാണി പത്മിനി, പുത്തന്‍പണം, സഖാവ്, പരോള്‍, കളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തില്‍ ബിനു പപ്പു എത്തിയിരുന്നു.2016ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന സിനിമയില്‍ സഹസംവിധായകനായും പ്രവര്‍ത്തിച്ചു.

ബിനു പപ്പുവിന്റെ ഒടുവിലായി റിലീസ് ചെയ്തത് മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രമാണ്. ഓപ്പറേഷന്‍ ജാവ ഒരു ചിത്രവും നടന്റെതായി ഈ വര്‍ഷം പുറത്തുവന്നു. രണ്ടു സിനിമകളിലും മികച്ച പ്രകടനം തന്നെ അദ്ദേഹം പുറത്തെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :