1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. DMK chief MK stalin declined request from INDIA bloc leaders

വഴങ്ങാതെ സ്റ്റാലിൻ, ഇന്ത്യ സഖ്യവുമായുള്ള ചർച്ച പരാജയം, മണ്ഡല പുനർനിർണയ ബില്ലിലെ നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ

DMK, MK Stalin, Demilitation Bill, India bloc, Rahul gandhi
കേന്ദ്ര സര്‍ക്കാരിന്റെ 2026ലെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ബില്ലിനെ പിന്തുണയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ സഖ്യം നടത്തിയ അനുനയ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സ്റ്റാലിന്റെ നിലപാട്. തമിഴ്നാടിനാണ് പ്രഥമ പരിഗണനയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.
 
നാളെ പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ ചെന്നൈയിലെ ആള്‍വാര്‍പേട്ടിലുള്ള സ്റ്റാലിന്റെ വസതിയിലെത്തിയാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കളെത്തി അനുനയ നീക്കം നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നെങ്കിലും സഖ്യ നേതാക്കളുടെ അഭ്യര്‍ഥനകള്‍ക്ക് മുന്നില്‍ സ്റ്റാലിന്‍ വഴങ്ങിയില്ല. സഖ്യത്തിലെ വിവിധ കക്ഷികളുടെ പ്രധാന നെതാക്കള്‍ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ പ്രമുഖരെല്ലാം തന്നെ ചര്‍ച്ചയ്ക്കായി ചെന്നൈയില്‍ എത്തിയിരുന്നു.
 
 മണ്ഡല പുനര്‍നിര്‍ണയ ബില്ലുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ താല്പര്യങ്ങള്‍ക്കൊപ്പമാണെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കുന്നത്. നിലപാടില്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ഇന്ത്യ സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോക്കില്ലെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഷെയ്ഖ് ഹസീന ഡിസംബർ 16-ന് റോഡ് മാർഗം ബംഗ്ലാദേശിലേക്ക് മടങ്ങും; ബംഗാൾ, ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷ, രാജ്യത്ത് വൻ സേനാവിന്യാസം