1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. NCP SP leaders resign Delimitation bill protest

മണ്ഡല പുനർനിർണയ ബിൽ: എൻസിപി ശരദ് പവാർ വിഭാഗത്തിൽ പൊട്ടിത്തെറി 2 നേതാക്കൾ രാജിവെച്ചു

sharad pawar and supriya sule
കേന്ദ്ര സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇതോടെ ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് 2 നേതാക്കള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ചുമതലകളില്‍ നിന്നും രാജിവെച്ചു.
 
പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ സെല്‍ മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറിയായ രാമേശ്വര്‍ ഖാംക്കറാണ് ആദ്യം രാജി നല്‍കിയത്. സ്വന്തം ആശയങ്ങളെ വഞ്ചിച്ചുകൊണ്ട് പദവിയില്‍ തുടരാനാവില്ലെന്ന് ഖാംക്കര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മന്‍ ഖതാവ് മണ്ഡലം പ്രസിഡന്റുമായ അഭയ് സിങ് ജഗ്താപും പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
 
എന്‍സിപി പിളര്‍ന്ന സമയത്ത് ശരദ് പവാറിനൊപ്പം നിലയുറപ്പിക്കുകയും ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവാണ് ജഗ്താപ്. മണ്ഡലപുനര്‍നിര്‍ണയം എം പിമാരുടെ എണ്ണം ജനസംഖ്യാ ആനുപാതികമായി മാറ്റാനുള്ളതിനായി മാത്രമല്ലെന്നും ലോകസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ ബിജെപിക്ക് അനുകൂലമായി പുനര്‍നിര്‍ണയിക്കാനുള്ള നീക്കമാണെന്നുമാണ് ജഗ്താപിന്റെ ആരോപണം. പ്രതിപക്ഷത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുമായി കൈകോര്‍ക്കുന്നതിലും നല്ലത് ബിജെപിയിലേക്ക് മാറുകയാണെന്നും രാജിക്കത്തില്‍ നേതൃത്വത്തെ ജഗ്താപ് വിമര്‍ശിച്ചു.
 
അതേസമയം ബില്ലിലെ വ്യവസ്ഥകള്‍ പരിശോധിച്ച് മാത്രമെ പാര്‍ട്ടി ഔദ്യോഗിക നിലപാട് എടുക്കുകയുള്ളുവെന്ന് എന്‍സിപി വര്‍ക്കിങ് പ്രസിഡന്റായ സുപ്രിയ സുലെ വ്യക്തമാക്കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വഴങ്ങാതെ സ്റ്റാലിൻ, ഇന്ത്യ സഖ്യവുമായുള്ള ചർച്ച പരാജയം, മണ്ഡല പുനർനിർണയ ബില്ലിലെ നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ