അനുബന്ധ വാര്‍ത്തകള്‍
- മധുര പെണ്ണ്, ഇന്ന് മമ്മൂട്ടിയുടെ നായിക, ഈ നടിയെ മനസ്സിലായോ ?
- തെറ്റ് തിരിച്ചറിഞ്ഞുവെന്ന് പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ല, വേടൻ സോഷ്യൽ ക്രിമിനല്ലെന്ന് രേവതി സമ്പത്ത്
- "വേടനെതിരായ മീടൂ ആരോപണം" ആൽബം നിർത്തിവെച്ചതിൽ നന്ദി അറിയിച്ച് ചിൻമയി
- റാപ്പർ വേടനെതിരെ ലൈംഗിക പീഡന പരാതി, ഫ്രം എ നേറ്റീവ് ഡോട്ടർ നിർത്തിവെയ്ക്കുന്നതായി മുഹ്സിൻ പരാരി
- ഭൂമിയിലല്ലെ ലോക്ക്ഡൗണുള്ളു, കല്യാണം ആകാശത്ത് വെച്ചാകാമല്ലോ, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മധുര ദമ്പതിമാരുടെ കല്യാണം
കൊല്ലപ്പെട്ട മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകൾ: ഹരീഷ് പേരടി
റാപ്പർ വേടനെതിരായ ലൈംഗിക പീഡനാരോപണത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ നമ്മള്‍ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണെന്നും വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട് എന്നത് സത്യമാണെന്നും ഹരീഷ് പേരടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ് വായിക്കാം
മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ലൈഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ ടൂ സ്വാതന്ത്ര്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ Sexൻ്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീടൂ ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും ,കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.
ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്. വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം.
വേടൻ്റെയും വൈരമുത്തുവിൻ്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക. പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും.
കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിൻ്റെ പാട്ട് കേൾക്കുന്നതുപോലെ