1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Midhun Manuel Thomas growing vegetables at home

'പയര്‍ റിലീസ് ആയി, പാവല്‍ പോസ്റ്റ് പ്രോഡക്ഷന്‍ അവസാന ഘട്ടം'; കൃഷിക്കായി സമയം മാറ്റി വെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്

മിഥുന്‍ മാനുവല്‍ തോമസ്
ലോക്ക് ഡൗണ്‍ കാലത്ത് ചുമ്മാ വെറുതെ ഇരിക്കാന്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് മനസ്സില്ല. പച്ചക്കറി കൃഷിയിലേക്ക് ചുവട് മാറ്റിയിരിക്കുകയാണ് സംവിധായകന്‍. ഇത്തിരി സ്ഥലത്ത് ഗ്രോ ബാഗിലായായിരുന്നു പരീക്ഷണം. പയര്‍, മുളക്, വഴുതിന, ചീര അദ്ദേഹം കൃഷി ചെയ്തു. പരീക്ഷണം വിജയം ആയതിന്റെ സന്തോഷം മിഥുന്‍ പങ്കുവെച്ചു.
 
മിഥുന്‍ മാനുവല്‍ തോമസിന്റെ വാക്കുകളിലേക്ക് 
 
'ഉള്ള ഇത്തിരി സ്ഥലത്ത് ഗ്രോ ബാഗ് പരീക്ഷണം.. മിഷന്‍ സക്‌സസ് ഫുള്‍..! പയര്‍ റിലീസ് ആയി, പാവല്‍ പോസ്റ്റ് പ്രോഡക്ഷന്‍ അവസാന ഘട്ടം..! വഴുതന, മുളക് എന്നിവ ഫൈനല്‍ എഡിറ്റ് നടക്കുന്നു...! ചീര ഷൂട്ട് Phase..- ഉടന്‍ ഇതിന്റെ സീസണ്‍ - Two വലിയ കാന്‍വാസില്‍ പ്ലാന്‍ ചെയ്യുന്നതാണ്..'- മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അടുത്ത ലേഖനം
ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫോണ്‍ വീട്ടില്‍ വെറുതെ ഇരിക്കുകയാണോ? സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി