തെറ്റ് തിരിച്ചറിഞ്ഞുവെന്ന് പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ല, വേടൻ സോഷ്യൽ ക്രിമിനല്ലെന്ന് രേവതി സമ്പത്ത്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (12:41 IST)
മീടൂ ആരോപണത്തിൽ സമൂഹമധ്യമങ്ങളിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ മലയാളി റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ(വേടൻ) നടി രേവതി സമ്പത്ത്.
സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫെയ്സ്ബുക്കിലൂടെപങ്കുവെച്ച വീഡിയോയിൽ രേവതി സമ്പത്ത് പറഞ്ഞു.

ഒരുപാട് വേടൻ‌മാരുള്ള ലോകത്താണ് ഞാനടക്കമുള്ള സ്ത്രീകൾ ജീവിച്ചുപോകുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമാണ്. അയാൾ അർഹിക്കുന്ന എല്ലാ ശിക്ഷയും അയാൾക്ക് ലഭിക്കണമെന്നാണ് ആഗ്രഹം. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവൻ സ്ത്രീകൾക്കും ആദരമർപ്പിക്കുന്നു. രേവതി സമ്പത്ത് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :