മധുര പെണ്ണ്, ഇന്ന് മമ്മൂട്ടിയുടെ നായിക, ഈ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (11:42 IST)

തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെയാണ് താരങ്ങളെല്ലാം. മകനോടൊപ്പം ഒഴിവുകാലം ചെലവഴിക്കുകയാണ് നടി കനിഹയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ കുട്ടിക്കാല വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.

'ഭംഗിയായി എണ്ണ പുരട്ടിയ മുടി.മുല്ലപ്പൂക്കള്‍ ഉണ്ടെങ്കില്‍ ഒരു ചെറിയ സ്ട്രാന്റ്.എല്ലാം ആയിരുന്നു ഞാന്‍.ആ മധുര പൊണ്ണ്'- കുറിച്ചു.

സുരേഷ് ഗോപിക്കൊപ്പം പാപ്പന്‍ ചിത്രീകരണ തിരക്കിലായിരുന്നു കനിഹ. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, മകനൊപ്പം ചെലവഴിക്കാനാണ് നടി എപ്പോഴും ആഗ്രഹിക്കാറുള്ളത്. അതുകൊണ്ടുതന്നെയിണ് പാപ്പന്‍ സെറ്റില്‍ നിന്ന് ഒരു ഇടവേള കിട്ടിയതും കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് താരം യാത്ര പോയതും.ഹൃദയതകരാറോടുകൂടി ജനിച്ച തന്റെ മകന്‍ ഋഷിയോടൊപ്പം സമയം ചെലവഴിക്കുകയാണ് നടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :