Lokah: ക്രെഡിറ്റ് മുഴുവൻ ടീമിന്, ഞാൻ ഒരു ലക്കി നിർമാതാവ് മാത്രം: ദുൽഖർ സൽമാൻ
കല്യാണി പ്രിയദർശൻ- നസ്‌ലിൻ കോമ്പോയിലെത്തിയ ലോക തിയറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'ലോക'യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാനെത്തിയ ദുൽഖർ സൽമാനാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.
ദുൽഖറിനൊപ്പം ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു. അബുദബിയിലാണ് നടനും സിനിമയുടെ ടീമും സർപ്രൈസായി എത്തിയത്. ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമാണെന്നും ദുൽഖർ പറഞ്ഞു.
"ഒരുപാട് സന്തോഷം ഇത്രയും നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു…ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം", ദുൽഖർ പറഞ്ഞു.