1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. dileep speech about mobile house

ഏത് പുതിയ ഫോൺ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണ് - ദിലീപ്

Dileep
ഏത് പുതിയ വാങ്ങിയാലും പോലീസുകാർ കൊണ്ടുപോവുന്ന അവസ്ഥയാണുള്ളതെന്ന് നടൻ ദിലീപ്. കൊച്ചിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. സംവിധായകനായ അരുൺഗോപി,നാദിർഷ,ടിനി ടോം, ഷിയാസ് കരീം,സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
 
പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം താൻ ഏത് ഫോൺ വാങ്ങിയാലും അപ്പോൾ തന്നെ പോലീസുകാർ അത് വാങ്ങികൊണ്ടുപോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ താരമെന്നൊക്കെയാണ് പറയരുത്. അതാരും കൊണ്ടുപോകല്ലെയെന്ന പ്രാർഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നടൻ വിശാലിൻ്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു