ബാന്ദ്ര സിനിമയില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് അടക്കം മോശമായി പെരുമാറി: മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍
"ഒരു സീനിയർ ആർട്ടിസ്റ്റായ എന്നോട് ഇങ്ങനെ പെരുമാറിയപ്പോൾ ഈരംഗത്ത് നിൽക്കേണ്ടതില്ല എന്ന് അന്ന് തീരുമാനിച്ചു"
kb ganeshkumar
"ബാന്ദ എന്നൊരു സിനിമയിൽ അഭിനയിക്കാൻ എന്നെ വിളിച്ചോണ്ട് പോയി. പക്ഷെ ദിലീപ് അടക്കമുള്ളവർ എന്നോട് മോശമായാണ് പെരുമാറിയത്. സംവിധായകനും അണിയറ പ്രവര്‍ത്തകരും ദിലീപും എന്നെ വേദനിപ്പിച്ചു. നല്ല റോളാണെന്ന് പറഞ്ഞാണ് വിളിച്ചുകൊണ്ടുപോയത്, പക്ഷേ നല്ലതായിരുന്നില്ല. ഞാൻ അഭിനയിക്കേണ്ട ഭാഗങ്ങൾ ഞാനില്ലാതെ ഷൂട്ട് ചെയ്ത് മര്യാദകേട് കാണിച്ചു. ഞാൻ അഭിനയിക്കേണ്ട സീൻ എത്തിയപ്പോൾ ദിലീപ് പോലും ചോദിച്ചില്ല ഗണേഷേട്ടൻ എവിടെ എന്ന്. എനിക്ക് ഇൻസൾട്ടായി... ഒരു സീനിയർ ആർട്ടിസ്റ്റായ എന്നോട് ഇങ്ങനെ പെരുമാറിയപ്പോൾ ഈരംഗത്ത് നിൽക്കേണ്ടതില്ല എന്ന് അന്ന് തീരുമാനിച്ചു:- ഗണേഷ് കുമാർ പറഞ്ഞു.
എന്നാൽ പിന്നീടുള്ളൊരു യാത്രക്കിടയിലാാണ് സംവിധായകൻ ജീത്തു ജോസഫ് നേര് എന്ന സിനിമയുടെ കഥ തന്നോട് പറയുന്നതെന്നും കേട്ടപ്പോൾ നല്ലതായി തോന്നിയത് കൊണ്ട് വീണ്ടും അഭിനയിക്കുകയായിരുന്നു എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.