1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dhanush turns director again

ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ കാളിദാസും

ധനുഷ്
ധനുഷ് വീണ്ടും സംവിധായകനാകുന്നു.റായന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.വിഷ്ണു വിശാല്‍, എസ്.ജെ. സൂര്യ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ദുഷാരയാണ് സിനിമയിലെ നായിക.സണ്‍ പിക്ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
 
 പാ പാണ്ടി എന്ന ചിത്രമാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്തത്.2017ല്‍ റിലീസായ സിനിമയുടെ തിരക്കഥയും നിര്‍മാണവും ധനുഷ് തന്നെയായിരുന്നു.രാജ്കിരണ്‍, രേവതി, പ്രസന്ന, മഡോണ സെബാസ്റ്റ്യന്‍, ധനുഷ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയും സുഹാസിനിയും പ്രണയത്തിലായിരുന്നോ? അന്ന് കാട്ടുതീ പോലെ പടര്‍ന്ന ഗോസിപ്പും മമ്മൂട്ടിയുടെ പ്രതികരണവും